KADALUNDI VAVULSAVAM
Vavulsavam is one of the grand religious celebrations in Malabar , especially in Kadalundi region .' Vavu Bali ' is a extensively offered ritual throughout kerala. Vavulsavam otherwise 'VAV' is celebrated in the in the mouth of October and always comes coupled with 'Deepavali ' . The deity worshipped in the festival is Pediaattu Bagavathi. The goddess is known in different names like Amma , Neelavatteri Amma , Devi Pediaattu Amma , or even as Kadalundi Amma .
The myths and flocklores behind the Pediaattu Amma are really diversified and historic . The attraction of the festival is the message of social harmony it sends out . it is not a festival by committee, but it is the celebration by the whole people of Kadalundi region . it is not Onam or Vishu , Vavulsavam is one of the most important festival for everyone in Kadalundi , it is the time of get together for them .
കടലുണ്ടി എന്ന കൊച്ചുഗ്രാമത്തിന്‍െറ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന ഉത്സവമാണ് കടലുണ്ടി വാവുത്സവം. തുലാം മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് വാവുത്സവം അരങ്ങേറുന്നത്. നൂററാണ്ടുകളോളം പഴക്കമുള്ള ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കാഴ്ചയാണ് കടലുണ്ടി വാവുത്സവത്തിനെത്തുന്നവര്‍ക്ക് ദര്‍ശിക്കാനാവുക.ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒരു ദേശത്തിന്‍െറ ഉത്സവമായാണ് വാവുത്സവം അറിയപ്പെടുന്നത്. ശുദ്ധിയുടെ മൂര്‍ത്തിമദ്ഭാവമായ പേടിയാട്ടമ്മയുടെ മകനാണ് ജാതവന്‍. ദേവിയുടെ സഹോദരി അമ്മാഞ്ചേരി അമ്മയോടൊപ്പം ശ്രീവളയനാട്ടമ്മയുടെ പൂരത്തിന് പുറപ്പെടാനൊരുങ്ങിയ ജാതവനെ അവിടെ മധ്യമകര്‍മ്മങ്ങളായതുകൊണ്ട് അമ്മ ഭഗവതി വിലക്കി. ഇതുവകവെക്കാതെ പൂരത്തില്‍ പങ്കെടുക്കാനെത്തിയ ജാതവന് വളയനാട്ടമ്മ പാല്‍വര്‍ണ്ണക്കുതിര സമ്മാനമായി നല്‍കി. ഇതോടൊപ്പം വളയനാട്ടമ്മ ജാതവനെ മധ്യമവസ്തുക്കളടങ്ങിയ സത്ക്കാരത്തിന് ക്ഷണിക്കുകയും ചെയ്തു. അമ്മ ഭഗവതിയുടെ വിലക്കോര്‍ത്ത ജാതവന്‍ സത്ക്കാരം തിരസ്‌ക്കരിച്ചു.
ഇതില്‍ ക്ഷുഭിതയായ വളയനാട്ടമ്മ മധ്യമവസ്തുക്കള്‍ ജാതവന് നേരെ തൊട്ടുതെറിപ്പിച്ചു. അശുദ്ധനായി തിരിച്ചെത്തിയ ജാതവനെ പേടിയാട്ടമ്മ അകറ്റിനിര്‍ത്തുകയും കാക്കകേറാകുന്നില്‍ (ഇന്നത്തെ ജാതവന്‍കോട്ട നില്‍ക്കുന്ന സ്ഥലം) കോട്ടകെട്ടി കുടിയിരുത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം. തുലാമാസത്തിലെ കറുത്തവാവു ദിവസം വാക്കടവില്‍ താന്‍ നീരാട്ടിനെത്തുമ്പോള്‍ കൂടെ എഴുന്നെള്ളാമെന്നും പേടിയാട്ടമ്മ ജാതവന് സമ്മതം നല്‍കി. ഈ ദിവസമാണ് വാവുത്സവമായി ആഘോഷിക്കുന്നത്. പല ദേശങ്ങളില്‍ നിന്നായി ആയിരകണക്കിനാളുകളാണ് ഉത്സവദിവസം കടലുണ്ടിയിലെത്താറുള്ളത്.വാവുത്സവത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ കളിപാട്ടങ്ങളും മററുമായി കച്ചവടക്കാര്‍ കടലുണ്ടിയിലെത്തും. 2 കി.മീറററോളം നീളത്തില്‍ റോഡിന്‍െറ ഇരുവശങ്ങളിലുമായി കച്ചവടക്കാര്‍ സ്ഥാനം പിടിക്കും തുടര്‍ന്ന് ഉത്സവം കഴിയുംവരെ ഗ്രാമം ആഘോഷങ്ങളിലായിരിക്കും. ഗ്രാമം വിട്ട് എത്ര തിരക്കുപിടിച്ച ജീവിതം നയിക്കുന്ന കടലുണ്ടികാരനും ഈ ഒരു ദിവസത്തിനായി കടലുണ്ടിയിലെത്തിയിരിക്കും, ഇതൊരു പ്രത്യേകത തന്നെയാണ്.ഒരിക്കല്‍ ഈ ഉതസവത്തിന് വന്നവരെല്ലാം വീണ്ടും വരണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് മനസ്സ് നിറഞ്ഞാവും തിരിച്ചു പോവുക. (ഈ വര്‍ഷത്തെ വാവുത്സവം ഒക്ടോബര്‍ 30 നാണ്. ഏവര്‍ക്കും കടലുണ്ടിയിലേക്ക് സ്വാഗതം )
No comments:
Post a Comment